കടലിൽ നടന്നിട്ടുണ്ടോ ?
നീന്തുവാനാറിയാതെ,
ഒരു നടത്തം?
നിലം തെറ്റിയ മണ്ണിന് നിലപാടുകൾ പിഴച്ചപ്പോഴെല്ലാം ഞാൻ മണ്ണിന് വേണ്ടി കാലുക്കുത്തി നോക്കി.
"കാൽനനച്ചിട്ടുപോകുക", അത് പറഞ്ഞു .
കടലിന്റെ മുടിത്തുമ്പത്ത്
പിന്നെ ഞാൻ മുടിയഴിച്ചിട്ടുകിടന്നു.
ഓരോ വട്ടവും തൊലികുതിർന്നു.
അടിവസ്ത്രങ്ങൾ ഭാരിച്ചു.
കഴുത്തിനുപുറകിൽ
നീർച്ചാലുകൾ തുറന്നുവിട്ടു.
മടങ്ങിപ്പോകവേ അതെ-
ന്റുപ്പൂറ്റികൾക്കു മണ്ണിൽക്കു-
ഴിയെടുത്തിട്ടു.
ചെവിക്കയങ്ങളിൽ മണ്ണുംകൂട്ടിയിട്ടു.
എന്റെ വെളുത്തതുടകൾക്ക്
ചുറ്റിനും കാണികളില്ലായിരുന്നു.
അവർ കടലിലും ഞാൻ
മണ്ണിലുമായിരുന്നു.
Comments
Post a Comment