Skip to main content

Posts

Showing posts from October, 2019

നിങ്ങൾ എന്നെ അവിശ്വാസിയാക്കി

             അമ്പലങ്ങൾക്കും പള്ളികൾക്കും നന്ദിപറയണം . അന്ന് അവിടെ ഞാൻ കണ്ണടച്ചു നിന്നിരുന്നെങ്കിൽ എന്തായിത്തീരുമായിരുന്നു ? ഒരു നടയിൽ നിന്നും മറ്റൊരു നടയിലേക് നടന്നു നീങ്ങുന്ന ദൈർഘ്യമാണ് ഞാൻ ആദ്യം ശ്രദ്ധിച്ചിരുന്നത് .പ്രാർത്ഥിക്കുവാൻ എനിക്ക് കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു. ഓരോന്നായി പറഞ്ഞു തുടങ്ങുമ്പോഴേക്കും അപ്പൂപ്പൻ നടന്നു നീങ്ങും. അടുത്തുണ്ടായിരുന്നവരെല്ലാം നടന്നുനീങ്ങും. ചുറ്റിനും വായിനോക്കി നിന്നിട്ടു ഒടുവിൽ പ്രാർത്ഥ ിക്കുവാൻ തുടങ്ങുമ്പോൾ ഒപ്പമുള്ളവർ നടന്നാൽ കുട്ടിയായ ഞാൻ എന്ത് ചെയ്യും ? ഒപ്പം നടക്കുക , അത്രതന്നെ .ചിലനടകളിൽ ചിലർ കുറെ നേരം ചെലവിടുന്നത് കാണാം. ഭൂതത്താൻ മാടൻ തുടങ്ങിയവയ്ക്ക് സമയം കുറവാണ് .അതെന്താണാവോ എന്ന് പലവട്ടം ചിന്തിച്ചതാണ് . ഒരിക്കൽ അർച്ചന കഴിപ്പിച്ചു കിട്ടിയ പ്രസാദം വാങ്ങുമ്പോൾ ഒരു ചില്ലറപൈസ പൂജാരിക്ക് ഇട്ടുകൊടുത്തതാണ്. അറിയാതെയെപ്പോഴോ ഞാൻ അയാളുടെ കയ്യിൽ തൊട്ടു . ഇനി അങ്ങനെ പാടില്ല എന്നാണ് , അയാൾ എന്നെ വിലക്കിയത് .ഒപ്പമുള്ളോരും പറഞ്ഞു തന്നു പൈസ ഇട്ടു കൊടുക്കുമ്പോൾ കൈയിൽ തൊടാതെ കൊടുക്കണം. കോരനും കൂട്ടരും തംബ്രാന്റെ കൈയ്യീന്ന് ...

പാർവതി

കടലിൽ നടന്നിട്ടുണ്ടോ ? നീന്തുവാനാറിയാതെ,  ഒരു നടത്തം? നിലം തെറ്റിയ മണ്ണിന് നിലപാടുകൾ പിഴച്ചപ്പോഴെല്ലാം ഞാൻ മണ്ണിന് വേണ്ടി കാലുക്കുത്തി നോക്കി. "കാൽനനച്ചിട്ടുപോകുക", അത് പറഞ്ഞു . കടലിന്റെ മുടിത്തുമ്പത്ത്  പിന്നെ ഞാൻ മുടിയഴിച്ചിട്ടുകിടന്നു. ഓരോ വട്ടവും തൊലികുതിർന്നു. അടിവസ്ത്രങ്ങൾ ഭാരിച്ചു. കഴുത്തിനുപുറകിൽ നീർച്ചാലുകൾ തുറന്നുവിട്ടു. മടങ്ങിപ്പോകവേ അതെ- ന്റുപ്പൂറ്റികൾക്കു മണ്ണിൽക്കു- ഴിയെടുത്തിട്ടു. ചെവിക്കയങ്ങളിൽ മണ്ണുംകൂട്ടിയിട്ടു. എന്റെ വെളുത്തതുടകൾക്ക്  ചുറ്റിനും കാണികളില്ലായിരുന്നു. അവർ കടലിലും ഞാൻ  മണ്ണിലുമായിരുന്നു.